മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകി വരുന്ന ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 17-മത് വീടിന്റെ താക്കോൽദാനo സെബാസ്റ്റൻകുളത്തുങ്കൽ നിർവ്വഹിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹന്റെ അധ്യക്ഷയായി.

സർവീസ് ആർമിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ പ്രളയ ദുരിതബാധിതർക്ക് സ്ഥലം ലഭ്യമാക്കി നിർമ്മിച്ചു നൽകിയ 11 വീടുകൾ ഉൾപ്പെടെ പൂഞ്ഞാർ നിയോജകമണ്ഡലത്തി ന്റെ വിവിധ ഭാഗങ്ങളിലായി 16 വീടുകൾ ഇതിനോടകം നിർമ്മിച്ചു നൽകി കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്, അനുബന്ധമായി തൊഴിൽ ലഭ്യതയ്ക്കായി പൂഞ്ഞാർ ജോബ്സ് എന്ന ഓൺലൈൻ ജോബ് പോർട്ടൽ, നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ചികിത്സാസഹായം നൽകുന്ന കാരു ണ്യ സ്പർശം പദ്ധതി, കാർഷിക മേഖലയിലെ ഫലസമൃദ്ധി പദ്ധതി, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈത്താങ്ങ് പദ്ധതി തുടങ്ങിയ സേവന പദ്ധതികളും സർവീസ് ആ ർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.
സർവീസ് ആർമി പൂഞ്ഞാർ ഭാരവാഹികളായ സാജു പുല്ലാട്ട് , പി.പി.എം നൗഷാദ്, ജാൻസ് വയലിക്കുന്നേൽ, അലൻ വാണിയപ്പുര, റോയ് വിളക്കുന്നേൽ, പൊതുപ്രവർത്തകരായ റെജി ഷാജി, ദേവസ്യച്ചൻ വാണിയപ്പുര, കെ റെജി, സിഎസ് സജി, ഉല്ലാസ് മതിയത്ത്, അക്ഷയ് ഹരി, ബിജി ജോർജ് വെള്ളുകുന്നേൽ ,ദിലീപ് മരുതാനി, വിഎസ് വിനു, സോമ രാജ ൻ, തോമാച്ചൻ മുണ്ടമറ്റം, മാത്തച്ചൻ കോക്കാട്ട്, ജോസ് വടകര, ജോസ് കുന്നത്ത്, ജോസ് കോട്ടയിൽ, റോയി വരകുകാലായിൽ എന്നിവർ സംസാരിച്ചു. സർവീസ് ആർമി പൂഞ്ഞാറി ന്റെ നേതൃത്വത്തിലുള്ള സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും നടപ്പിലാക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

+ There are no comments
Add yours