അനിയന്മാര്ക്ക് പിന്നാലെ എ പ്ലസ് നേട്ടവുമായി ചേച്ചിമാരും. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ സഹോദരങ്ങളാണ് പത്താം ക്ലാസിലും പ്ലസ് ടുവിലും ഈ വര്‍ഷം ഫുൾ എ പ്ലസ് നേടിയത്.

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം വാഴവേലില്‍ വി.സി. ഏബ്രഹാം – ഫിലോമിന സെബാസ്റ്റ്യന്‍ ദമ്പതികളുടെ മക്കളായ ഐവിന് ഏബ്രഹാം, ടീന മരിയ ഏബ്രഹാം, പാറത്തോട് തണ്ണിപ്പാറ ജോസ് ലൂയിസ് – റിനോ ലാലി ജോസ് ദമ്പതികളുടെ മക്കളായ അലക്സ് ജോസ്, മിഷേല്‍ എലിസബത്ത് ജോസ്, കാഞ്ഞിരപ്പള്ളി നെടുംപറമ്പില്‍ ആന്റണിയുടെയും ജിനിയുടെയും മക്കളായ ജോസഫ് സേവ്യര്‍ ആന്റണി, എവിലിന് മരിയ ആന്റണി എന്നിവരാണ് പത്താം ക്ലാസില്‍ അനുജന്മാരും പ്ലസ്ടുവില്‍ ചേച്ചിമാരും എ പ്ലസ് നേടിയത്.പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് ലഭിച്ചവര്‍ പത്താം ക്ലാസിലും ഫുള്‍ എ പ്ലസ് നേടിയിരുന്നു.

+ There are no comments
Add yours