ആദിവാസി സമൂഹങ്ങളുടെ സംവരണാവകാശങ്ങൾ കവർന്നെടുക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ നിയ മപോരാട്ടവും ജനകീയ സമരവും സംഘടിപ്പിക്കുമെന്ന് മല അരയ മഹാസഭയുടെ 21-ാം വാർഷിക പ്രതിനിധി സമ്മേളനം മുരിക്കുംവയൽ ശബരീശ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 500-ലധികം പ്രതിനിധികൾ പങ്കെടുത്തു. ആദിവാസി സമൂഹങ്ങളുടെ ഭരണഘട നാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സമ്മേളനം വ്യക്തമാക്കി.

മെയ് 23-ന് നേതൃയോഗവും 24-ന് പ്രതിനിധി സഭായോഗവും നടന്നു. സഭാ പ്രസിഡന്റ് എം.കെ. സജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. സജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ ട്രഷറർ എം.ബി. രാജൻ വരവ്-ചിലവ് കണക്കുകൾ അവതരിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലെ ട്രൈബൽ സമൂഹത്തിന്റെ മുന്നേറ്റം കൂടുതൽ ശക്തിപ്പെടു ത്തുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.ശബരീശ കോളേജ്, നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ സർക്കാർ പുതിയതായി അനുവദിച്ച നാല് എ യ്ഡഡ് കോഴ്സുകൾക്ക് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി സഭയുടെ ബജറ്റിൽ 34 ലക്ഷം രൂപ ഉൾപ്പെടുത്തി യോഗം അംഗീകരിച്ചു. രാജ്യത്തെ ട്രൈബൽ ജനതയുടെ ആദ്യ കോ ർപറേറ്റ് വിദ്യാഭ്യാസ മാനേജ്മെന്റായി മല അരയ മഹാസഭ വളർന്നു വരുന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടി. കോട്ടയം ജില്ലയിലെ ശ്രീ ശബരീശ ആർട്സ് ആൻഡ് സയൻസ് കോളേ ജിനുശേഷം 2021-ൽ ഇടുക്കി ജില്ലയിലെ നാടുകാണിയിൽ ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിച്ചതോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രമാണ് മല അ രയ മഹാസഭ സൃഷ്ടിച്ചതെന്നും സമ്മേളനം വിലയിരുത്തി.
ഇന്ത്യയിലെ ആദ്യ ട്രൈബൽ സർവകലാശാല സ്ഥാപിക്കുകയെന്നതാണ് സഭയുടെ അടുത്ത ലക്ഷ്യമെന്ന് നേതാക്കൾ അറിയിച്ചു. ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു ക ഴിഞ്ഞതായും സമ്മേളനത്തിൽ വ്യക്തമാക്കി. സഭാ ആസ്ഥാന മന്ദിരം, ആതുരശുശ്രൂഷ സ്ഥാപനങ്ങൾ, കാളകെട്ടിയിലെ ശബരി പിൽഗ്രിം സെന്റർ എന്നിവ ഉൾപ്പെടെയുള്ള വിക സന പദ്ധതികൾ അതിവേഗം പൂർത്തിയാക്കുന്നതിനും സമ്മേളനം തീരുമാനിച്ചു. ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മല അരയ മഹാസഭ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

+ There are no comments
Add yours