ബാലസംഘം ഹാപ്പി നെസ്റ്റ് ഫെസ്റ്റ് സമാപിച്ചു. യെച്ചൂരി ഭവനിൽ നടന്ന ക്യാമ്പിൽ 13 മേഖലകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. ബാലസംഘം സംഘടന, ബദൽ വി ദ്യാഭ്യാസത്തിന്റെ വഴികൾ, കുട്ടികളും കേരള ചരിത്രവും, തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ പരിശീലനം നൽകി. ബാലസംഘം ജില്ലാ കോഡിനേറ്റർ അമൽ ഡൊമിനിക്, ഏരി യ കൺവീനർ സുമ സജികുമാർ, ഏരിയ കോർഡിനേറ്റർ ശ്യാം കുമാർ, ഏരിയ ജോയിൻ കൺവീനർ ലിനു കെ ജോൺ, ഏരിയ സെക്രട്ടറി ദേവിക പ്രദീപ്, ഏരിയ പ്രസിഡന്റ് അച്യുത് കീർത്തി ,ജില്ലാ കമ്മിറ്റിയംഗം ഫാസിൽ രക്ഷാധികാരി ഷമീം അഹമ്മദ്, തുടങ്ങിയവർ നേതൃത്വം നൽകി.
കുട്ടികളുടെ കലാകായിക മത്സരങ്ങളും നടത്തി. എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച ക്യാമ്പിലെ കൂട്ടുകാർക്ക് മൊമെന്റോ നൽകി ആദരിച്ചു.

+ There are no comments
Add yours