കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഇറക്കാൻ ബിജെപി തീരുമാനിച്ചതായി സൂചന. കോട്ടയം ജില്ലയിലെ വിജയസാധ്യതയുള്ള മണ്ഡല ങ്ങളിൽ ഒന്നായി ബിജെപി കരുതുന്ന സ്ഥലമാണ് കാഞ്ഞിരപ്പള്ളി. വി.എൻ മനോജ് മത്സരിച്ച സമയത്തു ലഭിച്ച 32,000 ത്തോളം വോട്ടുകളാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ച ഏറ്റവും വലിയ വോട്ട്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിലും വി എൻ മനോജ്, എൻ.ഹരി തുടങ്ങിയവരുടെ പേരുകൾ ആയിരുന്നു ആദ്യാവസാനം ചർച്ചയിൽ ഉണ്ടായിരുന്നത്.നോബിൾ മാത്യു,ജി ഹരിലാ ൽ തുടങ്ങിയ പേരുകളും പരിഗണിച്ചിരുന്നതായാണ് സൂചന.അവസാനം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് കാഞ്ഞിരപ്പള്ളി പിടിക്കാൻ കേന്ദ്രമന്ത്രി തന്നെ നേരിട്ട് എ ത്തുന്നത്. കേന്ദ്രമന്ത്രി എത്തുന്നതോടുകൂടി മത്സരം കടുക്കും എന്നത് തീർച്ചയാണ്.

+ There are no comments
Add yours