ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു

Estimated read time 1 min read
Share :

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ശനിയാഴ്ച രാത്രി ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു. പാലായിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീലക്ഷ്മി(27) ആണ് ഞായറാഴ്ച രാത്രി 9.30-ഓടെ മരിച്ചത്. ബൈക്ക് ഓടിച്ചി രുന്ന ശ്രീലക്ഷ്മിയുടെ സഹോദരൻ എൻ.എസ്.ശ്രീനാഥ്(22) ശനിയാഴ്ച രാത്രി തന്നെ മരിച്ചിരുന്നു.

നാഗമറ്റത്തിൽ പരേതനായ എൻ.സി.സന്തോഷിന്റെയും ശ്രീജയുടെയും മക്കളാണ് ഇവർ. ശ്രീലക്ഷ്മി കൊച്ചി ഇൻഫോസിസിലെ ജോലിക്കാരിയാണ്. ബന്ധുവിന്റെ വിവാഹം കൂടാൻ അവധിക്കെത്തിയ ശ്രീലക്ഷ്മിയെ പാലായിലെത്തി ശ്രീനാഥ് ബൈക്കിൽ കൂട്ടിക്കൊണ്ടുവരുമ്പോഴാണ് കടപ്പാട്ടൂർ ബൈപ്പാസിൽ അപകടമുണ്ടാ യത്. മേയിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. വൈക്കം സ്വദേശികൾ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കിക്കൊണ്ടു പോകുകയായിരുന്നു. അബോധാവസ്ഥയിൽ റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇരുവരുടെയും സംസ്‌കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ.

Share :

You May Also Like

More From Author

+ There are no comments

Add yours