എംഡിഎംഎയുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് പിടിയിൽ

Estimated read time 0 min read
Share :

അതിതീവ്ര മയക്കുമരുന്നായ എം.ഡി.എം.എയുമായി കാഞ്ഞിപ്പള്ളി കൂവപ്പള്ളി സ്വദേശിയായ മെറിൻ ജയിംസിനെ പോലീസ് പിടികൂടി. അഞ്ച് ഗ്രാമിലേറെ എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടി കൂടിയത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘമാണ് ഇയാളെ പിടി കൂടിയത്. കാഞ്ഞിരപ്പള്ളി പാലപ്രയിൽ നിന്നുമാണ് ഇയാളെ പിടി കൂടിയത്. നാളുകളായി ഇയാൾ ഉപയോഗിക്കുന്നതും കച്ചവടം നടത്തു ന്നതുമാണന്ന് പോലീസ് പറയുന്നു. ഇന്ന് കച്ചവടം നടത്തുവാനായി കൈയ്യിലിരുന്ന മയക്കുമരുന്നുമായിട്ടാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരിൽ മുമ്പ് കൊലപാതക ശ്രമം അടക്കുള്ള കേസ് ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours