കാഞ്ഞിരപ്പള്ളി പിടിക്കുവാൻ ബി.ജെ.പി

Estimated read time 0 min read
Share :

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളി പിടിക്കുവാൻ ഇത്തവണ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കുവാൻ ബിജെപി. സംസ്ഥാന സമിതിയം ഗം ബി.രാധാകൃഷ്ണ മേനോൻ, കോട്ടയം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് വി.എൻ മനോജ്, ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയി ൽ മുന്നിലുള്ളത്.

30,000 മുകളിൽ ബി ജെ പിക്ക് വോട്ട് ലഭിച്ച മണ്ഡലങ്ങളെയാണ് ബി ജെ പിയുടെ എ ക്ലാസ് ലിസ്റ്റിലുള്ളത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി യിൽ ബി.ജെ പിക്ക് 30,000 മുകളിൽ വോട്ട് ലഭിച്ചിരുന്നു. വി.എൻ മനോജാണ് 2016 ൽ 30,000 മുകളിൽ വോട്ട് നേടിയത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനം തിട്ടയിൽ മത്സരിച്ച കെ.സുരേന്ദ്രന് കാഞ്ഞിരപ്പള്ളിയിൽ നിന്നും 36,000 ത്തിലധികം വോട്ട് ലഭിച്ചിരുന്നു. ഇതുകൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ നൽകുവാനാണ് ഇവി ടെ ബി ജെ പി ശ്രമിക്കുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours