തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാർഡിലെ തോൽവിക്ക് നടപടിക്ക് ഒരുങ്ങി സിപിഎം. പഞ്ചായത്തിലെ 14-ാം വാർഡായ കൂവപ്പള്ളിയിൽ വർഷങ്ങളായി വിജയിച്ച് വന്നിരുന്ന പാർട്ടി; സ്ഥാനാർത്ഥിക്ക് ഏറ്റ കനത്ത തോൽവിയിലാണ് പാർട്ടി ഇവിടെ നടപടിക്ക് ഒരുങ്ങുന്നത്.

ഇവിടെ സിപിഐ എം സ്ഥാനാർത്ഥിയായി മൽസരിച്ച സാബുവാണു തോറ്റത്. ഇവിടെ പാർട്ടി പ്രാദേശിക നേതൃ സ്ഥാനാനത്ത് നിൽക്കുന്നവരടക്കം തിരഞ്ഞെടു പ്പിൽ തോൽവിക്ക് ചരടു വലിച്ചതായാണ് പാർട്ടിക്ക് കിട്ടുന്ന വിവരം. ഇതടക്കം മറ്റ് 2 സീറ്റുകളിലെ തോൽവിയും ഭരണം നഷ്ട്ടപ്പെട്ടതും അന്വേഷണ വിധേയമാക്കും . ഇതിൻ്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനുമാണ് പാർട്ടി തീരുമാനം. അങ്ങനെ വന്നാൽ പ്രാദേശികമായ ചില നേതാക്കൾ വരും ദിവസങ്ങളിൽ നടപടി നേരിടേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം.

+ There are no comments
Add yours