കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ജേതാക്കൾ

Estimated read time 0 min read
Share :

കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി  സെന്റ് ഡൊമിനിക്‌സ് കോളേജിൽ സംഘടിപ്പിച്ച ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഷി പ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഓവറോൾ ജേതാക്കളായി. 295 പോയിന്റ് നേടിയാണ് ഓവർ ഓൾ ചാമ്പ്യൻഷിപ് നേടിയത്. യൂത്ത്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരം നടന്നത്.

സീനിയർ, ജൂനിയർ, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ചാമ്പ്യന്മാരായാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഓവർ ഓൾ ചാമ്പ്യൻഷിപ് നേടിയത്. കോളേജിന് വേണ്ടി അതുൽ കെ രാജു,അർജുൻ സനീഷ്, സനോ കുര്യൻ, മുഹമ്മദ് യാസീൻ വി ആർ, റോയി ഫിലിപ്പ്,നൃപൻ ശ്യാം എന്നിവർ ആൺകുട്ടികളുടെ വിഭാഗത്തിലും. മരിയറ്റ് മാത്യു,മരിയ സ്കറിയാ, ആൻ ട്രീസ മാത്യു, ഡെന്ന മരിയ, സേവിയമോൾ സനീഷ്, അമൃത എം എസ് എന്നിവർ സ്വർണ്ണ മെഡൽ നേടി. ജൂനിയർ വിഭാഗത്തിൽ കോളേജിൽ നിന്നും മത്സരിച്ച അതുൽ കെ രാജു ബെസ്റ് ലിഫ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ മാസം തൃ ശൂരിൽ നടക്കുന്ന സംസ്‌ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ഇവിടെ വിജയികളായവർ യോഗ്യത നേടി.

Share :

You May Also Like

More From Author

+ There are no comments

Add yours