സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും, ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും, കുടിശികയായ ക്ഷാമബത്ത അനുവദിക്കണമെന്നും മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടു കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊൻകുന്നം സബ് ട്രഷറിക്കു മുമ്പിൽ പ്രകടനവും ധർണ്ണയും നടത്തി.

യൂണിറ്റ് പ്രസിഡൻ്റ് സി. എം. മുഹമ്മദ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. പി. എൻ.ദാമോദരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ജോസഫ് മാത്യു, വി. ആർ മോഹനൻപിള്ള, എം പി. സുനിൽ, പി.പി. സഫറുള്ളാ ഖാൻ, ജി. പ്രവീൺകുമാർ, പി.പി. ഇട്ടി, ത്രസ്യാമ്മ കുര്യൻ, മോഹൻ ദാസ്പഴുമല, അമീർ ഹംസ, കെ. എസ്സ് അഹമ്മദ് കബീർ, എൻ.ഡി. ജേക്കബ്, കെ. എസ്സ്. രാജൻപിള്ള എന്നിവർ സംസാരിച്ചു.

+ There are no comments
Add yours