കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരനായ ഏന്തയാർ സ്വദേശി ജോസിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഏന്തയാർ വള്ളക്കാട് വടക്കേപറമ്പിൽ ജോസ് (മരുതിക്കാട് ജോസ് ) (68) ആണ് മരിച്ചത്.

കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കോട്ടയം സ്റ്റാന്‍ഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽ കും. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

+ There are no comments
Add yours