തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ളി​ൽ ധൂ​ർ​ത്തും ആ​ർ​ഭാ​ട​വും ഒ​ഴി​വാ​ക്ക​ണം; കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത

Estimated read time 0 min read
Share :

കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​വാ​ല​യ​ത്തി​ന്‍റെ മു​ഖ​വാ​രം ലേ​സ​ർ ഷോ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത. ഞാ​യ​റാ​ഴ്ച പ​ള്ളി​ക​ളി​ൽ വാ​യി​ച്ച ഇ​ട​യ​ലേ​ഖ​ന​ത്തി​ലാ​ണ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കിയ​ത്. തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ളി​ൽ ധൂ​ർ​ത്തും ആ​ർ​ഭാ​ട​വും ഒ​ഴി​വാ​ക്ക​ണം, അ​ല​ങ്കാ​ര​ങ്ങ​ളി​ൽ മി​ത​ത്വ​വും ലാ​ളി​ത്യ​വും പാ​ലി​ക്ക​ണം, കൊ​ടി​തോ​ര​ണ​ങ്ങ​ളും പ​ര​സ്യ​ബോ​ർ​ഡു​ക​ളും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം, ആ​ഘോ​ഷ​ങ്ങ​ൾ ആ​രാ​ധ​ന​ക്ര​മ കേ​ന്ദ്രീ​കൃ​ത​മാ​യി​രി​ക്ക​ണം, തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മൈ​ക്ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ പ​ള്ളി കോ​മ്പൗ​ണ്ടി​ൽ ഒ​തു​ങ്ങി നി​ൽ​ക്ക​ത്ത​ക്ക​വി​ധം ശ​ബ്ദം ക്ര​മീ​ക​രി​ക്ക​ണം‌, പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​മി​ത ദൈ​ർ​ഘ്യം പാ​ടി​ല്ല.

നാ​സി​ക് ദോ​ൾ തു​ട​ങ്ങി​യ അ​മി​ത ശ​ബ്ദ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം, ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​നം നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം തു​ട​ങ്ങി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തി​രു​നാ​ളു​ക​ൾ മാ​തൃ​കാ​പ​ര​മാ​ക്കാ​ൻ ആ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്നു​വ​യ്ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ല. ദൈ​വ​ജ​ന​ത്തി​ന്‍റെ ആ​ത്മീ​യ​ജീ​വി​ത​ത്തെ പോ​ഷി​പ്പി​ക്കു​ന്ന​തും വി​ശ്വാ​സ​സാ​ക്ഷ്യ​ത്തി​നു​ത​കു​ന്ന​തും ഇ​ട​വ​ക സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ന​ൽ​ക​ന്ന​തു​മാ​യി​രി​ക്ക​ണം തി​രു​നാ​ളാ​ഘോ​ഷ​മെ​ന്ന് മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി ന​ൽ​കി​യ അ​ജ​പാ​ല​ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും രൂ​പ​ത വൈ​ദി​ക​സ​മി​തി​യി​ലും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ലും ഉ​യ​ർ​ന്നു​വ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​മാ​ണ് തി​രു​നാ​ൾ സം​ബ​ന്ധി​ച്ച് രൂ​പ​ത​യി​ൽ പാ​ലി​ക്ക​പ്പെ​ടേ​ണ്ട അ​ജ​പാ​ല​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

Share :

You May Also Like

More From Author

+ There are no comments

Add yours