ആനത്താനം – മാളിയേക്കൽ ലിങ്ക് റോഡ് ഉദ്ഘാടനം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്  വാർഷിക പദ്ധതിയിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച  പതിനൊന്നാം വാർഡിലെ ആനത്താനം – മാളിയേ ക്കൽ ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീറിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചാ യത്തംഗം ഷക്കീല നസീർ മുഖ്യ പ്രഭാഷണം നടത്തി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി. ജീരാജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിൽ തേനംമ്മാക്കൽ,സുമേഷ് ആൻഡ്രൂസ്, ആൻ്റണി മാർട്ടിൻ,പീസ്മൗണ്ട്  റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ്  റഫീക്ക് ഇസ്മായിൽ, നാസർ മുണ്ടക്കയം,ഒ .എം.ഷാജി, അനുബ്.എ.ലത്തീഫ്, നായിഫ് ഫൈസി, അബ്ദുൾ ഫത്താഹ്,  ഫൈസൽ.എം. കാസിം, പി.എം. അജു,മുഹമ്മദ് സജാസ്, കെ.എസ്. ഷിനാസ്, ഫസിലി കോട്ടവാതുക്കൽ, ടി. എം. റസിലി,ഷൈജു കളരിക്കൽ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours