സി പി ഐ എം നേതാവായിരിക്കെ അന്തരിച്ച പി.ഐ.ഷുക്കൂറിൻ്റെ ഓർമ്മദിനത്തിൽ ബീഫ് ബിരിയാണിയും പുതു വസ്ത്രങ്ങളുമായി സിപിഐ എം ഇരുപത്താ റാം മൈൽ ബ്രാഞ്ച് കമ്മിറ്റി. പാലമ്പ്രയിൽ പ്രവർത്തിക്കുന്ന അഭയ ഭവനിലെ അച്ഛനമ്മമാർക്ക് പതിവു പോലെ ആഹാരവും പുതുവസ്ത്രങ്ങളുമായി സിപിഐ എം ഇരുപത്താറാം മൈൽ ബ്രാഞ്ച്. കഴിഞ്ഞ അഞ്ചു വർഷമായി തിരുവോണ ദിവസം സദ്യയും പുതുവസ്ത്രങ്ങളും നൽകാറുണ്ട്. അതേ പോലെ പൊൻകുന്നം സാൻ ജോസിലെ 60 പേർക്കും നൽകുന്നു. കഴിഞ്ഞ വർഷം സിപിഐ എം ഒരു ട്രോളിയും വാങ്ങി നല്കിയിരുന്നു.
സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, ഏരിയ കമ്മറ്റിയംഗങ്ങളായ സജിൻ വട്ടപ്പള്ളിൽ, പി കെ ബാലൻ, പി.കെ. വിജയകുമാർ, സുമ സജികുമാർ, വാർഡു മെമ്പർ സിന്ധു മോഹൻ, ബ്രാഞ്ച് സെക്രട്ടറി ഷാമോൻ, പി.കെ.ഷാജി എന്നിവർ പങ്കെടുത്തു. മദർ സുപ്പീരിയർ സിസ്റ്റർ ഔറേലിയ പുതു വ സ്ത്രങ്ങൾ ഏറ്റുവാങ്ങി.

+ There are no comments
Add yours