കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ക്ഷീരകർഷകർക്കുള്ള മിനി ഡയറി യൂണിറ്റ് ആധുനികവത്കരണം പദ്ധതിയിൽ താല്പര്യമുള്ള കുറഞ്ഞ ത് 5 പശുവിനെയെങ്കിലും വളർത്തുന്ന ഗുണഭോക്താക്കൾക്ക് സബ്‌സിഡി മാർഗ്ഗരേഖ പ്രകാരം കറവയന്ത്രം, പ്രഷർ വാഷർ, ചാഫ് കട്ടർ, കൗമാറ്റ്, വീൽബാരോ, സ്ലറി പമ്പ്, ആട്ടോമാറ്റിക് ഡ്രിങ്കിംഗ് വാട്ടർ ബൗൾ, ഡംങ്ങ്‌സ്ക്രാപ്പർ എന്നീ ഉപകരണങ്ങൾ വാങ്ങുന്നതിന് 50% അഥവാ പരമാവധി 50,000/-രൂപ വരെ ധനസഹായം നൽകു ന്നു. ഉപകരണങ്ങൾ വാങ്ങുവാൻ 2025-26 ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ക്ഷീരകർഷകർ താല്പര്യപെടുന്നുണ്ടെങ്കിൽ അപേക്ഷ, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, 5 ലക്ഷം രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫിസിൽ 2025 സെപ്റ്റംബർ 20 തീയതിയ്ക്കകം നൽകണമെന്ന് നിർവഹണ ഉദ്യോഗസ്ഥനായ ക്ഷീരവികസന ആഫീസർ അറിയിച്ചു. കൂ ടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ : 04828 201126 9496622317 എന്നീ നമ്പറുകളിൽ വിളിക്കുക.
മിനി ഡയറി യൂണിറ്റ് ആധുനികവത്കരണം; ക്ഷീരകർഷകർ അപേക്ഷ നൽകണം
Estimated read time
1 min read
You May Also Like
കേര പദ്ധതി: കർഷകർക്കായി ശില്പശാല നടത്തി
July 15, 2026
കേരള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം
July 13, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours