കരുതലോടെ ഒരു കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്തു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി രൂപത പാലമ്പ്ര ഗദ്സെമേനി ഇടവക സീനിയർ യൂത്തിന്റെ 2025 26 വർഷത്തെ സാമൂഹ്യ സേവന പദ്ധതിയായ കരുതലോടെ ഒരു കൈത്താങ്ങ് – ഒരു വർഷം കൊണ്ട് 100 ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി ഇടവക വികാരി ഡോ. ജിയോ കണ്ണംകുളം മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ പിആർഒ സോണി സെബാസ്റ്റ്യന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഒരു വർഷം കൊണ്ട് 100 ഡയാലിസിസ് രോഗികളെ സഹായിക്കാനുള്ള ഒരു പദ്ധതിയാണിത്. സി. ഗ്ലാഡി സ്, ബദർ അൽഫോൺസ് പുത്തൻപുരയ്ക്കൽ, സീനിയർ യൂത്ത് പ്രസിഡന്റ് വിപിൻ കൊല്ലിയിൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, മജു പാറടിയിൽ എന്നിവർ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours