നബി സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണ കേരളത്തിലെ മസ്ജിദുകളിലും മദ്രസകളിലും ഭവനങ്ങളിലുമായി ഒരു ലക്ഷം ഫലവൃക്ഷങ്ങൾ നടുന്നതിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പളളി നൈനാർ മസ്ജിദ് വളപ്പിൽ തൈ നട്ടുകൊണ്ട് ദക്ഷിണ കേരളാ ജം ഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും, അനുബന്ധ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയ പുണ്യ നബി, കാരുണ്യത്തിന്റെ പ്രവാചക നും അഗതികളുടെ ആത്മമിത്രവും,മാനവികതയുടെ സന്ദേശ വാഹകനുമായിരുന്നു. മനുഷ്യ സമൂഹത്തിനു മാതൃകയായ പ്രവാചക ജീവിതം അന്വർത്ഥമാക്കി, ലോ കസമാധാനവും വിശ്വമാനവികതയും കൈവരിക്കാൻ കഴിയട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.

കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട,ജമാഅത്ത് ഫെഡറേഷൻ കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡൻറും കാഞ്ഞിരപ്പള്ളി ജമാഅത്ത് പ്രസിഡൻറുമായ അബ്ദുൽ സലാം, ജമാഅത്ത് സെക്രട്ടറി അൻസാരി വാവേർ, ട്രഷറാർ മുഹമ്മദ് ഷിബിലി,ലജ്നത്തുൽ മുഅല്ലിമീൻ താലൂക്ക് സെക്രട്ടറി അബ്ദുൽ സമദ് മൗലവി, അബ്ദുൽ മജീദ് ,ആർ.കെ.ഫിറോസ്,സഫറുള്ളാഹാജി,മു

+ There are no comments
Add yours