പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്‌തദിന ക്യാമ്പ് പെരുവന്താനം ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ചു. കോ ളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഹേമന്ത് വിജയൻ, നാൻസി ഡിക്രൂസ്, മോനിഷ എം മോഹനൻ , വൈസ് പ്രിൻസിപ്പൽ ബോബി കെ മാത്യു, ജോസ് ആ ന്റണി, വോളന്റിയർ സെക്രട്ടറി മാരായ യോബിൻ വൈ, ദീപക് പി , അപർണ പ്രസന്നൻ, പുണ്യ രാജേഷ് എന്നിവർ സംസാരിച്ചു. സാമൂഹിക പ്രതിബദ്ധതയും സമ ർപ്പണം മനോഭാവവുമുള്ള യുവ തലമുറ എപ്പോഴും പ്രകൃതിയെ പറ്റി ഒരു കരുതൽ ഉള്ളവരായിരിക്കണമെന്ന് പ്രസിഡന്റ് ശ്രീമതി നിജിനി ഷംസുദ്ദീൻ ഓർമിപ്പിച്ചു.

+ There are no comments
Add yours