കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയിലെ ഓരോ താലൂക്കിലെയും കര്‍ഷകരെയും അവരുടെ കൃഷിഭൂമിയെയും കൃഷിരീതികളെയും മനസ്സിലാക്കി പ്രതിസന്ധികളെ തരണം ചെ യ്തും സാധ്യതകളെ ഉപയോഗിച്ചും കര്‍ഷക സമൂഹത്തെ ശക്തിപ്പെടുത്തുന്നതില്‍ ഇന്‍ഫാം നിര്‍ണായക പങ്കുവഹിച്ചതായി കാര്‍ഷികജില്ല സഹരക്ഷാധികാരി ഫാ. സെബാസ്റ്റി യന്‍ കൊല്ലംകുന്നേല്‍. ഇന്‍ഫാം തെക്കന്‍ മേഖല അസംബ്ലി പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫാം തെക്കന്‍ മേഖല രൂപകല്‍പ്പന ചെയ്യുന്ന വിവിധ പദ്ധതികള്‍ കര്‍ഷകരെ കൂടുതല്‍ ശക്തരാക്കാനും സ്വയംപര്യാപ്തരാക്കാനും സഹായിക്കുന്നവയാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനയുടെ അടിസ്ഥാന ഘടകമായ ഓരോ കര്‍ഷക കുടുംബത്തിന്റെയും കാര്‍ഷികവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയും പുരോഗതിയുമാണ് ഇന്‍ഫാം ല ക്ഷ്യം വയ്ക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഈ ലക്ഷ്യം നേടിയെടുക്കാന്‍ സഹായകരമായ കര് മ്മ പദ്ധതികളും പ്രവര്‍ത്തനങ്ങളും രൂപകല്‍പ്പനചെയ്യുകയും നടപ്പിലാക്കുകയുമാണ് ഇന്‍ഫാമിന്റെ വിവിധതലങ്ങളിലുള്ള അസംബ്ലികളുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തു.
ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആന്റണി കോട്ടൂര്‍, ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, താലൂക്ക് ഡയറക്ടര്‍മാരായ ഫാ. ജേക്കബ് കൈപ്പന്‍പ്ലാക്കല്‍, ഫാ. സെബിന് ഉള്ളാട്ട്, ഫാ. സിജോ പന്നലക്കുന്നേല്‍, തെക്കന്‍ മേഖല പ്രസിഡന്റ് കുരുവിള ചാക്കോ താഴത്തുപീടിക, തെക്കന്‍ മേഖല സെക്രട്ടറി തോമസ് കൊട്ടാടിക്കുന്നേല്‍, മഹിളാസമാജ് മേഖല പ്രസിഡന്റ് ലൗലി റ്റി.വി. കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസംബ്ലിയില്‍ എരുമേലി, റാന്നി, പത്തനംതിട്ട കാര്‍ ഷിക താലൂക്കുകളിലെ ഇന്‍ഫാമിന്റെയും മഹിളാസമാജിന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വരും വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിച്ചു.

+ There are no comments
Add yours