മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന പെൺകുട്ടി വിടവാങ്ങി

Estimated read time 0 min read
Share :
ഈരാറ്റുപേട്ട :മീനച്ചിലാറ്റിൽ ഒഴുക്കിൽ പ്പെട്ട് ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി. അരുവിത്തിറ കൊണ്ടൂർ  പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും  മകളാണ് ഐറിൻ . ഇന്ന് ഉച്ചക്കഴിഞ്ഞു  മൂന്ന് മണിയോടെ വീടിനു പുറ  കു വശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന് ഒഴുക്കിൽ പെടുകയായിരുന്നു.
ഫയർ ഫോഴ്സും ടീം എമർജൻസി  പ്രവർത്തകരും സ്ഥലത്ത് പാഞ്ഞേത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിറ്റിലേറെ പിന്നിട്ടിരുന്നു.ഈരാറ്റു പേട്ട സൺറൈസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരിയ പൾസ് കാണിച്ചെങ്കിലും അവസാനം മരണം സംഭവിക്കുകയായിരുന്നു. ടീം എമർജ ൻസി ക്യാപ്റ്റൻ അഷറഫ്കുട്ടിയാണ് പെൺകുട്ടിയെ ആഴത്തിൽ നിന്നും മുങ്ങിയെടുത്തത്. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ നേരിയ പൾസ് കാണിച്ചെങ്കിലും അവസാനം മരണം സംഭവിക്കുകയായിരുന്നു
 പ്ലാശനാൽ സെൻ്റ് ആൻ്റണിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കി പി ടി ഇ കോഴ്സ് ചെയ്യുകയായിരുന്നു. കാഞ്ഞിര  പ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥി എഡ്വിൻ, പ്ലസ് ടൂ വിദ്യാർഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.
Share :

You May Also Like

More From Author

+ There are no comments

Add yours