വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; പ്രതികൾ പൊൻകുന്നം പോലീസിന്റെ പിടിയിൽ

Estimated read time 0 min read
Share :

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം പ്രതികൾ പൊൻകുന്നം പോലീസിന്റെ പിടിയിൽ

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പൊൻകുന്നം ചിറക്കടവ്, തെക്കേത്തുകവല, കൊറ്റാടിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിനെ വീട്ടിൽ അ തിക്രമിച്ചു കയറി ചീത്ത വിളിക്കുകയും ക്രൂരമായി മർദ്ദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.

ചിറക്കടവ് സ്വദേശിയായ രഞ്ജീഷാണ് കത്തി ഉപയോഗിച്ച് രാജേഷിനെ കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ചിറക്കടവ് സ്വദേശി രഞ്ജീഷ്, കൃഷ്ണൻകുട്ടി തെക്കേത്തുകവല സ്വദേശികളായ ജിഷ്ണു അനിൽ, വിഷ്ണു കുമാർ എന്നീ നാലു പ്രതികളിൽ കൃഷ്ണൻകുട്ടി ഒഴികെയുള്ള മൂന്ന് പ്രതികളെയും പൊൻകുന്നം പോലീസ് പിടികൂടി.

Share :

You May Also Like

More From Author

+ There are no comments

Add yours