സ്വകാര്യ വ്യക്തി തന്നെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തതെന്ന ആരോപണവുമായി വൃദ്ധൻ രംഗത്ത്. പൊൻകുന്നത്തെ പമ്പുടമയ്ക്കെതിരെയാണ്  സാമ്പത്തിക തട്ടിപ്പാരോ പിച്ച് ഇളങ്ങുളം മണിമലക്കുന്നേൽ ഫിലിപ്പോസ് ഫിലിപ്പ് രംഗത്തെത്തിയിരിക്കുന്നത്.
തൻ്റെ ഉടമസ്ഥതയിലുള്ള 2 ഏക്കർ 90 സെൻ്റ് സ്ഥലവും, 1800 സ്ക്വയർ ഫീറ്റ് വീടും വിശ്വസ്തതയുടെ പേരിൽ പണയപ്പെടുത്തി പമ്പുടമ തുക തട്ടിയെടുക്കുകയായിരുന്നു വെന്ന് ഫിലിപ്പോസ് ഫിലിപ്പ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വായ്പ പുതു ക്കാനും മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റുവാനുമായി വ്യാജ ഒപ്പുകൾ ഇയാൾ ഇട്ടതായും അ ദ്ദേഹം പറഞ്ഞു.കൂടാതെ മൂത്ത മകൾ ജിൻസിയുടെ കെയിൽ നിന്ന് രണ്ടര ലക്ഷം രൂപ കൈപറ്റിയതിനൊപ്പം, രണ്ടാമത്തെ മകൾ ജീനയുടെ പക്കൽ നിന്ന് 30 പവൻ സ്വർണവും പണയപ്പെടുത്തിയും പണം കടം വാങ്ങി. ഇതു രണ്ടും തിരികെ ലഭിച്ചില്ല. 19 വർഷത്തി ന് ശേഷവും പണം ആവശ്യപ്പെടുമ്പോൾ ആത്മഹത്യാ ഭീക്ഷണി മുഴക്കുകയാണ് പമ്പുടമ. ഇപ്പോൾ താൻ താമസിക്കുന്ന സ്ഥലവും പുരയിടവും ജപ്തിഭീക്ഷണിയിലാണ്. ഏത് നി മിഷവും തെരുവിലേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിയാണ് രോഗിയായ തനിക്കും ഭാര്യയ്ക്കു മെന്നും ഫിലിപ്പ് പറഞ്ഞു.
സമാനരീതിയിൽ പലരും പമ്പുടമയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു ഫിലിപ്പ് ആരോപിച്ചു. കോടികളുടെ ആസ്ഥിയുള്ള പമ്പുടമയ്ക്ക് ഇത് വിറ്റാൽ കടബാധ്യത തീർക്കാനാകും എന്നാൽ ഇയാൾ ഇതിന് തയ്യാറാകുന്നില്ലന്നും അദ്ദേഹം പറഞ്ഞു.