കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

Estimated read time 0 min read
Share :
ഭാരതത്തിന്റെ 79 മത് സ്വാതന്ത്ര്യദിനത്തിന്റെ സ്മരണ ഉയർത്തി കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ.  വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ റാലിയിൽ  സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മഹാത്മാക്കളുടെ  വേഷങ്ങൾ ധരിച്ചും, മുദ്രാവാക്യങ്ങൾ മുഴക്കിയും രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു. അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ വേഷവും,  ഭാവിയിൽ അവർ ആയിത്തീരാൻ ആഗ്രഹിക്കുന്ന   വ്യക്തികളുടെ വേഷവും കൂടിച്ചേർന്നപ്പോൾ നയന മനോഹരമായ റാലിയായി മാറി. സ്കൂൾ മാനേജർ ഫാ. സക്കറിയ ഇല്ലിക്കമുറിയിൽ റാലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. മനു മാത്യു, സ്റ്റാഫ് സെക്രട്ടറി  രഘു കെ എസ്, സ്കൂൾ ലീഡർമാരായ കാശിനാഥ് കെ സിനോ, ജോസിയ മേരി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Share :

You May Also Like

More From Author

+ There are no comments

Add yours