കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ഗ്രാമീണ മേഖലകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഞായറാഴ്ച ദിവസങ്ങളിൽ സർവ്വീസ് മുടക്കുക പതിവായി. വിഴി ക്കത്തോട്, ചാമംപതാൽ, മണിമല, പുഞ്ചവയൽ കോരുത്തോട്, ഇളംങ്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവ സങ്ങളിൽ സർവ്വീസ് സ്ഥിരമായി മുടക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്വോഗസ്ഥരുടെ ശ്രദ്ധ പതിയണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ചില സ്വകാര്യ ബസുകൾ പാതി വഴിയിൽ സർവീസ് നിർത്തുന്നതും പതിവാണന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പുഞ്ചവയലിലേക്ക് ഓട്ടം പോകാതെ മുണ്ടക്കയംകൊണ്ടു സര്വ്വീസ് അവസാനിപ്പിക്കുന്ന സ്വകാര്യബസ്സിനെ മോട്ടോർ വാഹന വകുപ്പ് കയ്യോടെ പിടികൂടി കേസെടുത്തിരുന്നു. ഇതോടെ പലപ്പോഴും വി ദ്യാർത്ഥികളും സ്ത്രീകളടക്കമുള്ള ഉദ്യോഗ ർത്ഥികളും വീട്ടിലെത്തുമ്പോഴേക്കും നേരം വൈകും. എത്രയും വേഗം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാ ൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

+ There are no comments
Add yours