കാഞ്ഞിരപ്പള്ളിയിലെ തകർന്ന സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ മാറ്റാൻ നടപടിയില്ല

Estimated read time 1 min read
Share :

പതിറ്റാണ്ട് പിന്നിട്ടിട്ടും കാഞ്ഞിരപ്പള്ളി പേട്ട ഗവ സ്കൂൾ പരിസരത്തെ തകർന്നു കിടക്കുന്ന വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് മാറ്റാൻ നടപടിയില്ല. 2014 ൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് നാല് മാസം കഴിഞ്ഞപ്പോൾ തന്നെ മേൽക്കൂര തകർന്ന് നിലം പൊത്തുകയായിരുന്നു. കാടു കയറിൽ സ്റ്റേഡിയ പരിസരം ഇപ്പോൾ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്.

കാഞ്ഞിരപ്പള്ളി പേട്ട ഗവ സ്കൂളിനും ബിഎഡ് സെന്ററിനും സമീപം നിർമ്മിച്ച വോളിബോൾ ഇൻഡോർ സ്റ്റേഡിയമാണ് ഇപ്പോഴും തകർന്നു തന്നെ കിടക്കുന്നത്.
ആന്റോ ആന്റണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച സ്റ്റേഡിയം 2014 ഫെബ്രുവരി 28 നായിരുന്നു നാടിന് സമ ർപ്പിച്ചത്.30 അടി ഉയരത്തിൽ 28 മീറ്റർ നീളത്തിൽ 16 മീറ്റർ വീതിയിൽ നിർമ്മിച്ച സ്റ്റേഡിയം വെറും നാലു മാസം പിന്നിട്ടപ്പോൾ തന്നെ തകർന്നു വീഴുകയായിരുന്നു. മേൽക്കൂരയെ താങ്ങി നിർത്തുന്ന തൂണുകൾ തകർന്നതോടെയാണ് ഇത് നിലം പൊത്തിയത്..വീഴ്ചയിൽ മേൽ ക്കൂരയ്ക്ക് കാര്യമായ കേടുപാടുകളുണ്ടായിരുന്നില്ല. തൂണുകളുടെ നിർമ്മാണത്തിലെ അപാകതെയായിരുന്നു ഇത് തകരാൻ കാരണമായത്. സ്റ്റേഡിയം തകർന്ന് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇത് ഇവിടെ നിന്ന് മാറ്റാനോ പുനർ നിർമ്മിക്കാനോ നടപടിയുണ്ടായിട്ടില്ല. നിലംപൊത്തിയ മേൽക്കൂര കാടുകയറി മൂടിയ നിലയാണിപ്പോൾ, ഇതുമൂലം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമാ ണിവിടം.

ഇതിന് സമീപത്തായി പ്രവർത്തിക്കുന്ന ബി എഡ് കോളേജ് വളപ്പിലാണ് കഴിഞ്ഞ ദിവസം മൂർഖൻ പാമ്പിനെ കണ്ടത്. കാടുപിടിച്ച് കിടിച്ച് കിടക്കുന്ന ഇവിടെ നിന്ന് ഇഴജന്തുക്കൾ പേട്ട സ്ക്കൂളിലേയ്ക്കടക്കം എത്താൻ സാധ്യതയുണ്ട്. ഈ സ്ഥാപനങ്ങളുടെയെല്ലാം ജനലുകൾക്ക് വാതിലുകൾ ഇല്ലാത്ത സ്ഥിതിയാണ്. തകർന്ന ഇൻ ഡോർ സ്റ്റേഡിയം ഇവിടെ നിന്ന് നീക്കിയാൽ കാടുകളെങ്കിലും വെട്ടിത്തെളിക്കാനായേനെ.വിജിലൻസ് കേസ് നിലനില്ക്കുന്നതിനാലാണ് ഇത് ഇവിടെ നിന്ന് മാറ്റാ ത്തതെന്നാണ് അധികൃതരിൽ ചിലർ നൽകുന്ന വിശദീകരണം. പുതിയ വോളിബോൾ കോർട്ട് എന്നത് വോളിബോൾ പ്രേമികളുടെയടക്കം ആവശ്യവുമാണ്. മുൻ വോളിബോൾ താരങ്ങളുടെ നേതൃത്വത്തിൽ വോളി ഫ്രണ്ട്സ് അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ടെങ്കിലും പരിശീലനം നൽകാൻ സൗകര്യമlല്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. ഇൻഡോർ സ്റ്റേഡിയം പുനർനിർമ്മിച്ചിരുന്നുവെങ്കിൽ നിരവധി കായിക താരങ്ങൾക്കും അത് പ്രയോജനകരമായേനെ.

Share :

You May Also Like

More From Author

+ There are no comments

Add yours