സംയുക്ത തൊഴിലാളി യൂണിയൻ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊൻകുന്നം ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സിഐടിയു വാഴൂർ ഏരിയ സെക്രട്ടറി ഡി ബൈജു ഉദ്ഘാടനം ചെയ്തു.

ഐ എസ് രാമചന്ദ്രൻ അധ്യക്ഷനായി.സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ് നായർ, കെ ബാലചന്ദ്രൻ, കെ സേതുനാഥ്, പി പ്രജിത്ത്, ടി.എൻ ഗിരീഷ് കുമാർ, കെ കെ സന്തോഷ് കുമാർ, മുകേഷ് മുരളി, വി ഡി റെജികുമാർ, കെ എൻ ചന്ദ്രദാസ്, സി കെ രാമചന്ദ്രൻ, വി പി രാജമ്മ തുടങ്ങിയവർ പങ്കെടുത്തു.

+ There are no comments
Add yours