കാഞ്ഞിരപ്പള്ളി ബൈപാസ്; സാമ്പത്തിക പ്രതിസന്ധിയില്ല: ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്

Estimated read time 1 min read
Share :

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാന്‍ ഭരണാനുമതി ലഭിച്ച കാഞ്ഞിരപ്പള്ളി ബൈപാസിന് 78.69 കോടി രൂപയാണ് ആകെ അനുവദിച്ചിരുന്നത്. അതില്‍ സ്ഥല മേറ്റെടുക്കുന്നതിനായി ചെലവായത് 24.76 കോടി രൂപയാണ്. ബാക്കി തുക മുഴുവന്‍ ഈ പദ്ധതിക്കായി അനുവദിക്കുന്നതിന് കിഫ്ബിയില്‍ യാതൊരു തടസവുമില്ല. ഭൂമി ഏറ്റെടുത്തതിനുശേഷമുള്ള ബാക്കിതുക മുഴുവന്‍ അനുവദിക്കാന്‍ ഫണ്ട് ഉള്ളപ്പോള്‍ ഫണ്ടില്ല എന്ന കാരണത്താലാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കുന്നത് എന്നു ള്ള കരാറുകാരന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും തെറ്റാണ്.

നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി എസ്റ്റിമേറ്റ് തയാറാക്കിയത് പ്രകാരം 30 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നതും ടെണ്ടര്‍ ചെയ്തതും. പ്രസ്തു ത തുക അംഗീകരിച്ച് ടെണ്ടര്‍ സ്വീകരിച്ച ബാക്ക് ബോണ്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന് ഗുജറാത്ത് സ്വദേശിയായ കമ്പനി പണി ആരംഭിച്ചതുമുതല്‍ വളരെ മന്ദഗതിയി ലായിരുന്നു നിര്‍മ്മാണം നടത്തി വന്നത്. കിഫ്ബി മാനദണ്ഡപ്രകാരമുള്ള പണികള്‍ സമയബന്ധിതമായി നടക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ പരിശോധനയി ല്‍ ഓരോ ഘട്ടത്തിലും ടാര്‍ഗറ്റ് നേടാനാവാത്തതിനാല്‍ കമ്പനിയോട് ഇത് തുടരാന്‍ പാടില്ല എന്ന് കിഫ്ബി പലതവണ നിര്‍ദ്ദേശം നല്‍കിയതുമാണ്. കമ്പനിയുടെ നി രുത്തരവാദപരമായ പ്രവര്‍ത്തികള്‍ക്ക് സര്‍ക്കാരിനെയോ കിഫ്ബിയെയോ കുറ്റപ്പെടുത്തുന്നത് കരണീയമല്ല.

കരാറെടുത്ത കമ്പനി അവര്‍ അംഗീകരിച്ച് ഒപ്പിട്ട കരാര്‍ പ്രകാരമുള്ള തുകയ്ക്ക് പുറമേ ആവശ്യപ്പെടുന്നതിന് യാതൊരു നിയമസാധുതയുമില്ല. 1.75 കിലോമീറ്റര്‍ നീളവും ഒരു പാലവും മാത്രമുള്ള ഈ പ്രവൃത്തി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന കരാറുകാരന്റ ഉത്തരവാദിത്വമില്ലായ്മയെ ഒരുകാരണവശാലും അംഗീ കരിക്കാനാവില്ല. നാളിതുവരെയുള്ള ബില്ലുകളെല്ലാം തന്നെ കിഫ്ബിയില്‍ നിന്നും നല്‍കിക്കഴിഞ്ഞു. കരാര്‍ ലംഘനം നടത്തിയ ബാക് ബോണ്‍ എന്ന കമ്പനിയെ ബൈപാസ് നിര്‍മ്മാണത്തില്‍ നിന്ന് ഒഴിവാക്കുവാനും റീ ടെണ്ടര്‍ ചെയ്ത് മറ്റ് ഏതെങ്കിലും കമ്പനിയെ കരാര്‍ ഏല്‍പ്പിക്കാനുമാണ് ഒടുവില്‍ നടന്ന അവലോകന യോഗ ത്തില്‍ തീരുമാനിച്ചിരിക്കുന്നത്. എത്രയും വേഗം പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം പുനരാരംഭിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരുന്നതായി ചീ ഫ് വിപ്പ് ഡോ.എന്‍.ജയരാജ്

Share :

You May Also Like

More From Author

+ There are no comments

Add yours