മഹിളാ സാഹസ് കേരള യാത്രയെ സ്വീകരിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു 

Estimated read time 0 min read
Share :
ഇളങ്ങുളം: മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയെ സ്വീകരിക്കാൻ  മഹിളാ കോ ൺഗ്രസ് എലിക്കുളം മണ്ഡലം കമ്മറ്റി സ്വാഗത സംഘം രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് ഗീതാ സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് മണ്ഡലം പ്രസി ഡന്റ് ജെയിംസ് ജീരകത്തിൽ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലോക്ക് സെക്രട്ടറി ജിഷ്ണു പറപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗീ താ രാജു, മെമ്പർമാരായ കെ എം ചാക്കോ കരിംപീച്ചിയിൽ, സിനിമോൾ കാക്കശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറി ഗോപകുമാർ ഏലപ്പള്ളിൽ, കോൺഗ്രസ് നേതാ ക്കൾ ആയ ബിനു തലച്ചിറ, വി ഐ അബ്ദുൾ കരിം, , സെബാസ്റ്റ്യൻ മരുതൂർ, വിനോദ് കെ സി, തോമസ് താഴത്തുവരിക്കയിൽ, അന്നമ്മ ജോസഫ്, മാർട്ടിൻ ജോർജ്ജ് കൂറ്റാൻപൊയ്കയിൽ എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം രക്ഷാധികാരികളായി ജെയിംസ് ചാക്കോ ജീരകത്തിൽ, കെ എം ചാക്കോ കരിംപീച്ചിയിൽ, വി ഐ അബ്ദുൾ കരിം, ചെയർപേഴ്സൺ ഗീതാ സജി, ക ൺവീനർ ഗീതാ രാജു, ജോയിന്റ് കൺവീനർമാരായി യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി ഷൈനറ്റ് തങ്കച്ചൻ, രാജി മോൾ ടി , ജി, റോസമ്മ തോമസ് പബ്ലിസിറ്റി കൺവീനർമാരായി ജിഷ്ണു പറപ്പള്ളിൽ, ബിനു തലച്ചിറ, ഗോപകുമാർ ഏലപ്പള്ളിൽ എന്നിവരെ തിരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours