കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ ഫുഡ് ടെക്നോളജി വിഭാഗവും ഉത്പാദന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംഘടനാ (എഫ്പിഒ) ഭാരവാഹികളുടെ യോഗം നടത്തി. എഫ്പിഒകളെയും, കര്‍ഷകരെയും ശാക്തീകരിക്കുന്നത് സംബന്ധിച്ച് പങ്കാളിത്ത കൃഷിയും ആധുനിക സാങ്കേതിക വിദ്യകളും സര്‍ക്കാരുമായി സഹകരിച്ച് നടപ്പാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ച നടത്തി.

അമല്‍ജ്യോതി എന്‍ജിനീയറിങ്ങ് കോളേജിലെ ഫുഡ് ടെക്നോളജി വിഭാഗം കണ്ടെത്തിയ വിവിധ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് എങ്ങനെ പ്രയാജനപ്പെടു ത്താം, കേരളത്തിന്റെ തന്നതായ വിളകളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ചു വിപണനം നടത്തി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം എങ്ങനെ നേടാം എന്നിവ യും കര്‍ഷകരുമായി പങ്കുവെച്ചു. മധ്യ കേരള ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിച്ചു. വിവിധ കര്‍ഷക കമ്പനികളില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു. ഫുഡ് ടെക്നോളജി വിഭാഗം പ്രൊഫസര്‍ ഡോ. സണ്ണിച്ചന് വി. ജോര്‍ജ്, ഡോ. അനൂപ് രാജ്, മുരളി എന്നിവര്‍ പ്രസംഗിച്ചു.

+ There are no comments
Add yours