മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീ കൾക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ വാതിലുകൾ മേൽക്കൂര, ഫ്ളോറിംങ് ഫിനിഷിങ് പ്ലംമ്പിങ് സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണു സഹായധനം.

വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000/- രൂപയാണ് സഹായം. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം / പങ്കാളിയുടെ പേരിലുള്ള വീടിന്റെ പ രമാവധി വിസ്തീർണ്ണം 1200 ചതുരശ്രഅടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള / മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർ ക്ക് മുൻഗണന നൽകും.
പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള 2025-26 സാമ്പത്തികവർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് അറ്റകുറ്റപ്പണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണ്ണം തെ ളിയിക്കുന്നതിനും മറ്റു വകുപ്പുകളിൽ നിന്നോ / സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ / പുനരുദ്ധാര ണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടു ത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ, കോട്ടയം എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ നൽകാം. അപേക്ഷാ ഫാറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജൂലൈ 31.

+ There are no comments
Add yours