കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ സിനിമാറ്റോഗ്രഫി വിദ്യാർത്ഥിയായ മുഹമ്മദ് അഷ്ഫാഖ് സോണി ഫ്യൂച്ചർ ഫിലിംമേക്കർ അവാർഡ്സ് 2025-ൽ വിദ്യാർത്ഥി വിഭാഗത്തിൽ അന്തിമ പട്ടികയിൽ ഇടം നേടി. ഇൻസ്റ്റിട്യൂട്ട് നിർമിച്ച് അവസാന വർഷ വിദ്യാർത്ഥി യായ ശ്രുതിൽ മാത്യൂ സംവിധാനം ചെയ്ത ‘ഉറ’ എന്ന ഹ്രസ്വചിത്രം, ലോകമാകമാനമുള്ള 75,00-ലധികം സംവിധായകരിൽ നിന്ന് 158 രാജ്യങ്ങളിൽ നിന്നായി സമർപ്പി ച്ച 11,750-ലധികം ഹ്രസ്വചിത്രങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥി വിഭാഗത്തിൽ ആദ്യ അഞ്ചിൽ ഇടം നേടിയത്. ജൂൺ 2 മുതൽ 5 വരെ ലോസ് ആഞ്ചലസിലെ കൾവർ സിറ്റിയിലുളള സോണി പിക്ചേഴ്സ് സ്റ്റുഡിയോയിലേയ്ക്ക് നാല് ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും അവസരം ലഭിച്ച ഏക വ്യക്തിയാണ് ആലപ്പുഴക്കാരനായ അഷ്ഫാഖ്. ഇതിനോടനുബന്ധിച്ച് പ്രശസ്ത ഫിലിംമേക്കേഴ്സുമായി സംവദിക്കാനും, വർക്ക്ഷോപ്പുകൾ, ചല ച്ചിത്ര പ്രദർശനങ്ങൾ എന്നിവയിൽ പങ്കെടുക്കാനുമുള്ള അവസരമാണ് ലഭിച്ചരിക്കുന്നത്. നിലവിൽ അദ്ദേഹം ലോസ് ആഞ്ചലസിലുണ്ട്.

പുതുമുഖ ഹ്രസ്വചിത്രങ്ങളെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും ആഗോള തലത്തിൽ തിരഞ്ഞെടുത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ അവാർ ഡിൻ്റെ പ്രധാന ലക്ഷ്യം. 2025 ലെ പതിപ്പിൽ ഫിക്ഷൻ, നോൺ-ഫിക്ഷൻ, അനിമേഷൻ, വിദ്യാർത്ഥി വിഭാഗം എന്നീ നാലു വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽക പ്പെടുന്നത്. ഈ വർഷത്തെ ജുറി ചെയർമാനായി മൂന്നാം വർഷവും തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ബ്രിട്ടീഷ് സംവിധായകനായ ജസ്റ്റിൻ ചാഡ്വിക്, മറ്റ് ജുറി അംഗങ്ങ ളായ, പ്രശസ്ത അമേരിക്കൻ സംവിധായികയായ മിൻഹാൽ ബൈഗ്, 3000 പിക്ചേഴ്സ് പ്രസിഡൻറ് എലിസബത്ത് ഗാബ്ലർ, അക്കാദമി അവാർഡിന് നാമനിർദേശം ചെ യ്യപ്പെട്ട കനേഡിയൻ-അമേരിക്കൻ സംവിധയകൻ ജേസൺ റൈറ്റ്മാൻ എന്നിവരാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
ഇന്ത്യയിലെ മൂന്നാമത്തേതും കേരളത്തിലെ ഏക ഫിലിം ഇന്സ്ടിട്യൂട്ടുമായ കോട്ടയം ജില്ലയിലെ തെക്കുംതലയിലുള്ള കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽനിന്നും ഉയർന്നുവരുന്ന കഴിവുള്ള പുതിയ തലമുറയുടെ പ്രതിനിധിയായി അഷ്ഫാഖിനെ വിലയിരുത്താം. മുൻപും നിരവധി ലോകോത്തര അംഗീകാരങ്ങൾ KRNNIVSA-യിലെ വിദ്യാർത്ഥികളെ തേടിയെത്തിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിലെ ജിഹ്ലാവ ഇൻ്റർനാഷണൽ ഡോക്യു മെൻ്ററി ഫിലിം ഫെസ്റ്റിവൽ, റഷ്യയിലെ VGIK ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ അവാർഡുകളും, ജർമനിയിലെ ഒബർഹൗസൻ ഷോർട് ഫിലിം ഫെസ്റ്റിവൽ, പൂനെയിലെ അന്ന ഭാവു സത്തേ ഫിലിം ഫെസ്റ്റിവൽ തുടങ്ങി ഒട്ടനവധി ഫിലിം ഫെസ്ടിവലുകളിൽ ഇ വിടുത്തെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചിട്ടുണ്ട്.

+ There are no comments
Add yours