ഇന്‍ഫാം പരിസ്ഥിതി ദിനാചരണം ഒരു ലക്ഷം തൈകളും രണ്ടു ലക്ഷം കിലോ ഡോളോമൈറ്റും വിതരണം ചെയ്യും

Estimated read time 0 min read
Share :

പാറത്തോട്: ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവിന്റെ കീഴില്‍  കേരള സംസ്ഥാനവും തമിഴ്നാട് സംസ്ഥാനവും ഒത്തുചേര്‍ന്ന് ഒരു ലക്ഷത്തില്‍പരം തൈകള്‍ കേരള സം സ്ഥാനത്തെ ഇന്‍ഫാം കര്‍ഷക കുടുംബങ്ങളില്‍ നട്ടുപിടിപ്പിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. മണ്ണിന്റെ പിഎച്ച് ക്രമീകരിക്കുന്ന തിനായി ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് കര്‍ഷകര്‍ക്കു രണ്ടു ലക്ഷം കിലോ ഡോളോമൈറ്റ് സൗജന്യമായി വിതരണം ചെയ്യും. കറിവേപ്പ്, നെല്ലി, നാരകം, കോവല്‍, സീതാപ്പിള്‍, മാവ് എന്നിവയാണ് ഓരോ കര്‍ഷക കുടുംബത്തിനും നല്‍കുന്നത്.

ആഗോള താപനത്തിനെതിരേ രാത്രി 7.00 മുതല്‍ 7.10 വരെ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന മുദ്രാവാക്യവുമായി വിളക്കുകള്‍ അണച്ച് ഇന്‍ഫാം കുടുംബാംഗ ങ്ങള്‍ പങ്കുചേരും. കൂടാതെ ദേശീയ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.  പരിസ്ഥിതി ആചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അഞ്ചിന് രാവിലെ 7.30ന് എറണാ കുളം പി.ഒ.സി.യില്‍ കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ രക്ഷാധികാ രി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍, കേരള സംസ്ഥാന എക്സിക്യൂ ട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ നാലിന് രാവിലെ 10ന് കാഞ്ഞിരപ്പള്ളി പാറത്തോട്ടിലുള്ള കേന്ദ്ര ഓഫീസില്‍ വിവിധ കാര്‍ഷിക ജില്ലകളിലേക്കു ള്ള വൃക്ഷത്തൈകളുടെയും ഡോളോമൈറ്റിന്റെയും ഫ്ളാഗ്ഓഫ് നടക്കും. 11.30ന് ശില്പശാല. തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ തൈകള്‍ സ്പോണ്‍സര്‍ ചെയ്ത ഇന്‍ ഫാം തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ഇന്‍ഫാമിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളി ലും പരിസ്ഥിതി ദിനാചരണ ചടങ്ങുകള്‍ നടക്കും. താലൂക്ക് എക്്‌സിക്യൂട്ടീവ് അംഗങ്ങളും താലൂക്ക് മഹിളാ സമാജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും കാര്‍ഷിക ഗ്രാമ ത്തിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും കാര്‍ഷിക ഗ്രാമ മഹിളാ സമാജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും. ജൂണ്‍ അഞ്ചിന് ഇന്‍ഫാമിന്റെ എല്ലാ കാര്‍ഷിക ഗ്രാമങ്ങളിലെയും കുടുംബങ്ങളില്‍ തൈകള്‍ നടും.  അന്നേ ദിവസം സംസ്ഥാന തലത്തില്‍ ഇന്‍ഫാം അംഗങ്ങള്‍ രാത്രി 7 മുതല്‍ 7.10 വരെ ആഗോള താപനത്തിനെ തിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന ആഹ്വാനത്തോടെ വിളക്കുകള്‍ അണച്ച് പങ്കുചേരും.

Share :

You May Also Like

More From Author

+ There are no comments

Add yours