പനമറ്റം ദേശീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകനും അവതാരകനുമായ രജനീഷിനൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. നിറഞ്ഞ ചിരിയോടെ, തന്റെ മുന്നിലിരിക്കുന്നയാളെ ആഴത്തിലറിഞ്ഞ്, ഇമ്പമുള്ള ശബ്ദത്തിൽ അളന്നു കുറിച്ച ചോദ്യങ്ങളുമായി അഭിമുഖങ്ങൾ ക്ക് തന്റേതായ ശൈലി നൽകി എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ച രജനീഷിനെ സദസ്സ് ചോദ്യങ്ങളാൽ മൂടി. അഭിമുഖക്കാരനെ കാണികൾ അഭിമുഖം നട ത്തിയ രണ്ടര മണിക്കൂർ രസകരമായിരുന്നു.


+ There are no comments
Add yours