പട്ടികവർഗ്ഗ മേഖലയിലെ ഗവ;  ഹൈസ്കൂളുകളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുക; മല അരയ യുവജന സംഘടന.

Estimated read time 1 min read
Share :
മുരുക്കുംവയൽ: പട്ടിക വർഗ്ഗ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കണമെന്ന് മല അരയ യുവജന സംഘടന ആവശ്യപ്പെട്ടു. യാത്രാസൗകര്യം കുറവുള്ള ജില്ലയിലെ പട്ടികവർഗ്ഗ മേഖലകളായ കൊമ്പുകുത്തി, കോസടി, കുഴിമാവ്, മാങ്ങാപ്പെട്ട,പശ്ചിമ, പാക്കാനം, ഇഞ്ചക്കുഴി തുടങ്ങിയ ഹിൽമൻ സെറ്റിൽമെൻറ് ഏരിയയിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടതും അല്ലാത്തതുമായ വിദ്യാർത്ഥികൾ മതിയായ ഹയർസെക്കൻഡറി സ്കൂളുകൾ മേഖലയിൽ ഇല്ലാത്തതിനാൽ കിലോമീറ്റർ ഓളം യാത്ര ചെയ്തു പഠിക്കേണ്ട സ്ഥിതിയാണുള്ളത്. അതിരാവിലെ തന്നെ വീടുകളിൽ നിന്ന് കിലോമീറ്റർ ഓളം കാൽനടയായി സഞ്ചരിച്ചെങ്കിൽ മാത്രമേ ബസ് സൗകര്യം ലഭ്യമാകുന്ന സ്ഥലങ്ങളിൽ എത്തിച്ചേർന്ന് സ്കൂളുകളിൽ എത്താൻ കഴിയുകയു ള്ളൂ.
വീട്ടിൽ നിന്നും സ്കൂളിലേക്കും തിരിച്ചും ദിവസവും ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നതും കൂടാതെ മിക്ക പ്രദേശങ്ങളിലും വിദ്യാർത്ഥികൾ യാത്ര ചെയ്തുതിരി കെ വീട്ടിലെത്തുമ്പോൾ സമയമേറെ വൈകുന്നതിനാലും മേഖലയിലെ വിദ്യാർത്ഥികളുടെ പഠനത്തെ ഇത് ഗൗരതരമായി ബാധിക്കുന്നു. തന്മൂലം നിരവധി വിദ്യാ ർത്ഥികൾ ഹയർസെക്കൻഡറി പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. വനാതിർത്തികളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ മേഖലകളിൽ ആന, കടുവ, കാട്ടു പോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷവുമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും വളരെ ഭയാശങ്കയോടു കൂടിയാണ് ഈ മേഖലകളിൽ യാത്ര ചെ യ്യുന്നത്.
നിലവിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള ഹയർ സെക്കൻഡറി പ്ലസ് വൺ സീറ്റ് മെട്രിക്സ് അനുസരിച്ച് ഈ മേഖലയിലുള്ള സ്കൂളുകളിൽ പട്ടികവർഗ്ഗ വിദ്യാർ ത്ഥികൾക്ക് ആവശ്യമായ സീറ്റുകൾ ഇല്ലാത്തത് മൂലം വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള  ഗ്രൂപ്പുകൾ പഠിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ആയതിനാൽ മതി യായ ഭൗതിക സൗകര്യമുള്ള പട്ടികവർഗ്ഗ മേഖലകളിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ കൊമ്പുകുത്തി, ഗവൺമെൻറ് ഹൈസ്കൂൾ കുഴിമാവ്, ഗവൺമെൻറ് ഹൈസ്കൂൾ പനക്കച്ചിറ എന്നീ സ്കൂളുകളിൽ പുതിയ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കുകയും നിലവിൽ ഹയർസെക്കൻഡറി ബാച്ചുള്ള മുരു ക്കുംവയൽ ഗവൺമെൻറ് വി എച്ച് എസ് സ്കൂളിൽ അഡീഷണൽ ബാച്ചുകൾ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യുവജന സംഘടന സംസ്ഥാന പ്രസിഡണ്ട് ഗോകുൽ ജി മാധവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അക്ഷര ഷാജി സ്വാഗതം പറഞ്ഞു മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻറ് എം കെ സജി അധ്യക്ഷത വഹിച്ചു സഭ ജനറൽ സെക്രട്ടറി പി കെ സജീവ് മെരിറ്റ് അവാർഡ് വിതരണം നടത്തി. കെ.ആർ. ഗംഗാധ രൻ, പി എം ജോൺസൺ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി കരിയർ ഗൈഡൻസ് ക്ലാസുകൾ നയിച്ചു.
സഭ വൈസ് പ്രസിഡൻറ് ഷൈലജ നാരായണൻ സെക്രട്ടറി സനൽ കാവനാൽ ട്രഷറർ എം ബി രാജൻ വനിതാ സംഘടന സംസ്ഥാന പ്രസിഡൻ്റ് അജിതാ ഉദയകുമാർ ബാലസഭ സംസ്ഥാന പ്രസിഡൻ്റ് എം.എസ് പാർവതി ‘ ജനറൽ സെക്രട്ടറി കെ എസ് അദ്വൈത് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ജില്ലയിൽ നിന്നുള്ള  നിരവധി വി ദ്യാർഥികളും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours