പൈങ്ങന സെന്റ് തോമസ് ചർച്ച് ഭാഗത്ത്  സംരക്ഷണഭിത്തി നിർമ്മിച്ചു

Estimated read time 0 min read
Share :

മുണ്ടക്കയം  പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കു മുന്നിലൂടെ ഒഴുകുന്ന പൈങ്ങന തോടിന്റെ തീരം പ്രളയത്തിൽ ഇടിഞ്ഞു പോയതിനെ തുടർന്ന് പള്ളിയും, പ്രീസ്റ്റ് ഹോമിലേക്കുള്ള വഴിയും ഉൾപ്പെടെയുള്ള ഭാഗങ്ങൾ അപകടാവസ്ഥയിലായിരുന്നു. ഇത് സംബന്ധിച്ച് പള്ളി അധികൃതരും പ്രദേശവാസികളും  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് ജലവിഭവ വകുപ്പ് മുഖേന തീരസംരക്ഷണ പ്രവർത്തിക്കായി 16 ലക്ഷം രൂപ അനു വദിച്ച് സംരക്ഷണഭിത്തി കെട്ടി പ്രസ്തുത ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുകയായിരുന്നു.

പൂർത്തീകരിച്ച സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം സൂസമ്മ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവ ഹിച്ചു. യോഗത്തിൽ  ഫാ. പൗലോസ് നൈനാൻ, ടി.കെ ജോർജ് കോറെപ്പിസ്കോപ്പ, എം.ജെ കുരുവിള മുണ്ടമറ്റം എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours