മുണ്ടക്കയം ടൗണിൽ ചായക്കടയിലെ അക്രമം പ്രതികൾ പിടിയിൽ

Estimated read time 0 min read
Share :
 മുണ്ടക്കയം ടൗണിൽ ബസ്റ്റാൻഡിന് സമീപമുള്ള ചായക്കടയിൽ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ മുണ്ടക്കയം പോലീസ് പിടിയിൽ.  30/4/2025  രാത്രി 7.30യോടെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കടയുടമയായ യുവതിയുടെ സഹോദര നോടുള്ള മുൻവൈരാഗ്യം നിമിത്തം പ്രതികൾ രാത്രി 7.45യോടെ മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെത്തി യുവതിയെയും യുവതിയുടെ സ ഹോദരനെയും സോഡാ കുപ്പിയും മറ്റുമായി ആക്രമിക്കുകയായിരുന്നു. സോഡാ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ മാരകമായ മുറിവും തോളെല്ലിന് പൊട്ടലും ഉ ണ്ടായ യുവതി ചികിത്സയിലാണ്. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് പ്രതികളെ കൃത്യ സ്ഥലത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു. അനന്തു കൃഷ്ണൻ (23)  അഖിൽ കെ ആർ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
Share :

You May Also Like

More From Author

+ There are no comments

Add yours