പൊൻകുന്നത്ത് മണ്ണെടുപ്പ് രൂക്ഷം നടപടി വേണമെന്ന് ബിജെപി

Estimated read time 0 min read
Share :

പൊൻകുന്നത്തും സമീപപ്രദേശങ്ങളിലും വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പിനെതിരെ കർശന നടപടി വേണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജി ഹ രിലാൽ ആവശ്യപ്പെട്ടു. ചിറക്കടവിലും സമീപ പഞ്ചായത്തുകളിലും ബിൽഡിംഗ് പെർമിറ്റിന്റെയും സൈറ്റ് ഡെവലപ്മെന്റ് അനുമതിയുടെയും മറവിലാണ് വ്യാ പകമായ മണ്ണെടുപ്പ് നടക്കുന്നത്.

അധികാരികളുടെ മൗന അനുവാദത്തോടുകൂടിയാണ് മണ്ണെടുപ്പ് നടക്കുന്നത് എന്നാണ് ബിജെപിയുടെ ആരോപണം. ദിവസവും നിരവധി ലോഡുകളാണ് മറ്റു പല ജില്ലകളിലേക്കും ഈ പ്രദേശത്തുനിന്ന് കടത്തുന്നത്. മണ്ണെടുത്തിനെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ വ്യാപകമായ പ്രകൃതിദുരന്തങ്ങൾക്കും ഇവ കാരണമാകുമെന്ന് ബിജെപി ആരോപിക്കുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours