023-2024 അക്കാദമിക വർഷത്തിലെ ബെസ്റ്റ് എൻ.എസ്.എസ് യൂണിറ്റിനും, ബെസ്റ്റ് പ്രോഗ്രാം ഓഫീസറിനും ഉള്ള അവാർഡ് തുടർച്ചയായി രണ്ടാം വർഷവും പെരുവ ന്താനം സെന്റ് ആന്റണീസ് കോളേജിന് ലഭിച്ചു. എംജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചേർന്ന സമ്മേളനത്തിൽ വച്ച് വൈസ് ചാൻസലർ ഡോ. അരവിന്ദ് കുമാറില്‍ നി ന്നും പ്രോഗ്രാം ഓഫീസർ ആയ നാൻസി ഡിക്രൂസ്, വോളണ്ടിയര്‍മാരായ നെവിന്‍ ജോസ്, അഖില്‍ ചാക്കോ, റ്റിജോ ചാക്കോ എന്നിവര്‍ ഏറ്റുവാങ്ങി.

കേരളത്തിന്റെ മതമൈത്രിയുടെ അടയാളമായ പുണ്യസ്ഥലമായ പമ്പയിലെ ക്ലീനിംങ്ങും, മദ്യത്തിനും മയക്കുമരുന്നിനും എതിരെ കൈകൊണ്ട ധീരമായ നടപടി കളും, പുഴ മലിനീകരണത്തെക്കുറിച്ച് നടത്തിയ പഠനങ്ങളും, പെരുവന്താനത്ത് രാജഭരണകാലം മുതലുള്ള പൊണ്ണന്‍മാവിന്റെ സംരക്ഷണവും, നൂറിലധികം വി ദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, സഹപാഠിക്ക് ഒരു സ്നേഹവീട്’ പദ്ധ തി പ്രകാരം വീട് നിർമ്മിച്ചു നൽകിയതും കൂടാതെ എൻഎച്ച് 183 ല്‍ പൂച്ചെടികൾ വച്ചുപിടിപ്പിച്ചതും പരിഗണിച്ചാണ് ഈ അവാർഡ് ലഭിച്ചതെന്നും ചെയർമാൻ ബെ ന്നി തോമസും പെരുവന്താനം കോളേജിലെ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും, വൈസ് പ്രിന്‍സിപ്പല്‍ സുപർണ്ണ രാജു പ്രോഗ്രാം ഓഫീസര്‍മാ രായ നാൻസി ഡിക്രൂസ്, ഹേമന്ത് വിജയന്‍, വോളണ്ടിയര്‍മാരായ നെവിന്‍ ജോസ്, അഖില്‍ ചാക്കോ, റ്റിജോ ചാക്കോ എന്നിവർ അറിയിച്ചു.

+ There are no comments
Add yours