എംഇഎസ് : ടി എസ് റഷീദ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ,സക്കീർ കട്ടുപ്പാറ സെക്രട്ടറി

Estimated read time 1 min read
Share :

മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള ഭാരവാഹികളെ  തെരഞ്ഞെടുത്തു. ടി എസ് റഷീദ് മുണ്ടക്കയ ത്തിനെ പ്രസിഡന്റായും സക്കീർ കട്ടുപ്പാറയെ (കാഞ്ഞിരപ്പള്ളി)സെക്രട്ടറിയായും പി.പി മുഹമ്മദ്‌ കുട്ടിയെ (കോട്ടയം) ട്രഷററായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാ ഹികൾ; ബഷീർ കെ പാറയിൽ ഈരാറ്റുപേട്ട, എം അബ്ദുൽ നാസർ ചങ്ങനാശ്ശേരി (വൈസ് പ്രസിഡന്റുമാർ )കെ എ മുഹമ്മദ്‌ നസീർ ഈരാറ്റുപേട്ട, സെയ്ദ്കുട്ടി മന ക്കൽ ഈരാറ്റുപേട്ട (ജോയിന്റ് സെക്രട്ടറിമാർ )എന്നിവരെ തെരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടറി നിസാം കൊല്ലം തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

യോഗം സംസ്ഥാന സെക്രട്ടറി മജീദ് വട്ടക്കയം ഉത്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ പ്രൊഫ എം ഫരീദ്, പി ബി അബ്ദുൽ അസീസ്, പി എഛ് നജീബ്, പി പി ഇ സ്മായിൽ, പി എ ഇർഷാദ്, കെ എ നൂറുദ്ധീൻ മേത്തർ, എം അക്ബർ, സി യു അബ്ദുൽ കരീം,മുഹമ്മദ്‌ നാസർ പിഎഛ്, കെ എഛ് റിയാസ് തുടങ്ങിയവർ അനുമോദി ച്ചു. റംസാൻ റിലീഫ് പ്രവർത്തനം നടത്താനും, മദ്യ-മയക്കുമരുന്നിനെതിരെ പ്രചരണം ശക്തിപ്പെടുത്താനും യോഗം പരിപാടികൾ ആവിഷ്‌കരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours