ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ  തയ്യാറാകണം ഡോ: എൻ ജയരാജ്.

Estimated read time 0 min read
Share :
1972ലെ വന വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്. അതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) എം.എൽ.എ.മാരും പാർട്ടി നേതാക്കന്മാരും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ അക്രമണ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.
സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാത്ത ജനസമൂഹം ആയിട്ടാണ് മലയോര കർഷകർ ജീവിക്കുന്നത്. സ്വന്തം ഭൂമിയിൽ നിന്നും ആദായം എടുക്കുന്നതിന് കൈ വശഭൂമിയിൽ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സാധിക്കാത്ത ഭയാനകരമായ അവസ്ഥയാണ് മലയോര കർഷകർ നേരിടുന്നത്. കേരളത്തിലെ വനങ്ങൾക്ക് താ ങ്ങാൻ ആവാത്ത വിധം കാടുകളിൽ വന്യമൃഗങ്ങൾ പെറ്റു പെരുക്കിയിരിക്കുന്നു. പരിഷ്കൃത രാജ്യങ്ങൾ  ഇത്തരം സാഹചര്യതിൽ സ്വീകരിക്കുന്ന യാതൊരു നടപടി യും ഇന്ത്യയിൽ സ്വീകരിക്കുവാൻ ഇവിടുത്തെ സർക്കാരുകൾ തയ്യാറാകുന്നില്ല. ഇത് മാറിയേ തീരൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊ. ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡണ്ട് സാജൻ കുന്ന ത്ത്, ബേബി ഉഴുത്തുവാൽ, ജോർജുകുട്ടി അഗസ്തി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക് ചാഴിക്കാടൻ,വിജി എം തോമസ്,ബിജോയ് ജോസ് മുണ്ടുപാലം, കെ. ജെ തോമസ് കട്ടയ്ക്കൽ, സക്കറിയ ഡൊമിനിക്ക് ചെമ്പകത്തിങ്കൽ, തോമസ് മാണി , സുമേഷ് ആൻഡ്രൂസ്,ചാർലി കോശി, ബിനോ ചാലക്കുഴി, സോജൻ ആലക്കുളം, സാജൻ തൊടുക, നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, ജോസ് പുത്തൻകാല,സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ശ്രീകാന്ത് എസ് ബാബു, മോളി വാഴപ്പനാടി, ബിൻസി മാനുവൽ, ഷീലാമ്മ ഡൊമിനിക്ക് എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours