വാഴൂർ : കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഐ.ടി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സി.എസ്.സി (കോമൺ സർവ്വീസ് സെൻ്റർ ) യുടെ നേരിട്ടുള്ള നിയന്ത്രണ ത്തിൽ പ്രവർത്തിക്കുന്ന ആധാർ സേവാ കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിൽ ആകെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്കു മാത്രമാണ് ആധാർ സേവാ കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

പുതിയ ആധാർ എൻറോൾമെൻ്റ്, മാണ്ടേറ്ററി അപ്ഡേറ്റ്, കുട്ടികളുടെ ആധാർ എന്നിവ സൗജന്യമായും ബയോമെഡ്രിക് അപ്ഡേറ്റ് – 100 രൂപ , ഡെമോഗ്രാഫിക് അ പ്ഡേറ്റ്- 50രൂപ , ഇ-ആധാർ ഡൗൺലോഡ് 30 രൂപ നിരക്കിലും ഇവിടെ ചെയ്തു കൊടുക്കും. ആധാർ സേവാ കേന്ദ്രത്തിൻ്റെ ഉത്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയ രാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അദ്ധ്യക്ഷത വഹിച്ചു.
വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് വെട്ടുവേലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാ മ്പൂരി,ലതാ ഷാജൻ, മെമ്പർമാരായ ലതാ ഉണ്ണികൃഷ്ണൻ, രഞ്ജിനി ബേബി, ശ്രീജിത്ത് വെള്ളാവൂർ, ബി. രവീന്ദ്രൻ നായർ, സെക്രട്ടറി സുജിത് പി.എൻ,ജിനൊ ചാക്കോ, ജിതിൻ. കെ. നായർ എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours