സമരം നടത്തുന്ന ആശാവർക്കർമാരോട് അനുഭാവം പ്രകടിപ്പിച്ച് ബിഡിജെഎസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പൊൻകുന്നത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ബിഡിജെ എസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അനൂപ് രാജു അധ്യക്ഷത വഹിച്ച ധർണ്ണയിൽ ബിഡിജെഎസ് സംസ്ഥാന സമിതി അംഗം ഷാജി ശ്രീശിവം ഉത്ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ശ്രീകാന്ത് എം വി സ്വാഗതം ആശംസിച്ചു.
ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് വൈശാഖ് എസ് നായർ മുഖ്യപ്രഭാഷണം നടത്തി. ബിഡിവൈഎസ് ജില്ലാ പ്രസിഡന്റ് ബിഡ്സൺ പാലാ, ബിഡിജെ എസ് ജില്ലാ ജനറൽ സെക്രട്ടറി മനു പള്ളിക്കത്തോട്, ബിഡിജെഎസ് കോട്ടയം ജില്ലാ ട്രഷറർ ബാബു വീട്ടിക്കൽ, ബിഡിജെഎസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡ ലം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours