ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി ‘സ്‌നേഹത്തോണ്‍’ കൂട്ടയോട്ടം

Estimated read time 1 min read
Share :

കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അക്രമണത്തിനുമെതിരെ ഐ.എച്ച്.ആര്‍.ഡി. കോളേജിന്റെ നേതൃത്വത്തില്‍ ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി ‘സ്‌നേഹത്തോണ്‍’ കൂട്ടയോട്ടം സംഘടിപ്പിച്ചു. കോളേജില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഒളിമ്പ്യന്‍ പി.എസ്. ജോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കുരിശുങ്കലില്‍ സമാപിച്ച കൂട്ടയോട്ടത്തെ തുടർന്ന് ടൗണിൽ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ തങ്കപ്പൻ, പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷ ക്കില നസീർ,  പഞ്ചായത്തംഗങ്ങളായ പി.എ ഷമീർ, സിന്ധു മോഹനൻ, കോളേജ് പ്രിൻസിപ്പാൾ എസ് സുരേഷ് കുമാർ, അധ്യാപിക പി.ജി മിനി  തുടങ്ങിയവർ സംബന്ധിച്ചു. തുടര്‍ന്ന് വ്യാപാര ഭവനില്‍ വിദ്യാര്‍ഥികളുമായി നടന്ന സംവാദവും ബോധവത്ക്കരണ ക്ലാസും കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ശ്യാംകുമാർ നയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours