എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്

Estimated read time 1 min read
Share :

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത് .അട്ടിമറിയിലൂടെ പ്രസിഡൻറ് സ്ഥാനത്ത് എത്തിയ മറിയാമ്മ സണ്ണി കരാർ തൊഴിലാളികളെ തിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പു കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു എന്നാണ് ആരോപണം. ഇത് സംബ ന്ധിച്ച ഫോൺ സംഭാഷണവും ഇവർ പുറത്തുവിട്ടു.

പിരിച്ചു വിട്ട കരാർ തൊഴിലാളികളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കോൺഗ്രസ് അംഗത്തിൻ്റെ ചോദ്യത്തിന് മറുപടിയായി എരുമേലി പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ സണ്ണി ഫോൺ സംഭാഷണത്തിലുടെ നടത്തിയ ഈ ആവശ്യമാണ് വിവാദമായിരിക്കുന്നത്. കസേര ഉറപ്പാക്കാനാണ് പ്രസിഡൻറിന്റെ ശ്രമമെന്നും ഇതി നെതിരെ പരാതിയുമായി മുൻപോട്ടുപോകുമെന്നും എരുമേലി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാംവാർഡ് അംഗം മാത്യൂജോസഫ് പറഞ്ഞു.

പഞ്ചായത്തിലെ താത്ക്കാലിക ജോലിക്കാരായ രണ്ട് പേരെ നിയമ വിരുദ്ധമായി പറഞ്ഞു വിട്ടത് ചോദ്യം ചെയ്തപ്പോഴാണ് പ്രസിഡൻ്റ് പരാതി പിൻവലിക്കാൻ ആവ ശ്യപ്പെട്ടതെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.ഇരു ജീവനക്കാരെയും കാലാവധി ശേഷിക്കെയാണ് ഇവരെ പിരിച്ച് വിട്ടതെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ വിരോധമാണന്നും കോൺഗ്രസ് അംഗങ്ങൾ ആരാപി ച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours