ചിരട്ടയിൽ വിസ്മയം തീർത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ കരീം മുസ്ല്യാർ. അറബിക് അധ്യാപകനായിരുന്ന ഇദ്ദേഹം സ്കൂൾ ജീവിതത്തിൽ നിന്നും വിരമിച്ച തോടെയാണ് ചിരട്ടയിൽ കൗതകത്തിന് രൂപങ്ങൾ നിർമ്മിച്ച് തുടങ്ങിയത്. കൊള്ളാമെന്ന് മനസിലായതോടെ ഒഴിവു സമയങ്ങളിൽ നിർമ്മാണം തുടരുകയാണ്.ക രകൗശല വസ്തുക്കളുടെ കലവറയാണ് കാഞ്ഞിരപ്പള്ളി കൊടുവന്താനം പാറോലിക്കൽ വീട്. ചിരട്ട കൊണ്ടു നിർമ്മിച്ച നിരവധി വസ്തുക്കളാണ് ഇവിടെയുള്ളത്.

അബ്ദുൽ കരീം മുസ്ലാരുടെ വീട്ടിലേക്ക് കയറി ചെന്നാൽ നിരവധി കരവിരുതുകളാണ്. ആന, ആമ,പാമ്പ്, ഫ്ളവർവേഴ്സുകൾ, നിലവിളക്കുകൾ, കൂജകൾ, കപ്പുകൾ, മീനുകൾ, പൂക്കൾ തുടങ്ങി ഒന്നിനൊന്ന് വിത്യസ്തമായ 250 ഓളം ചിരട്ട കലകൾ. എന്താണോ മനസിൽ തോന്നുന്നത്, അത് ചിരട്ടയിൽ രൂപമാക്കുന്നതാണ് കരീമിൻ്റെ രീതി. ദിവസങ്ങൾ നീളുന്ന അധ്യാനമാണ് ഓരോന്നിനും. വിൽപ്പന ഉദ്ദേശിച്ചല്ല നിർമ്മാണമെന്നും ഗിഫ്റ്റായി മാത്രമേ നൽകിയിട്ടുള്ളുവെന്നും ഇദ്ദേഹം പറയുന്നു.
ചിരട്ട രാകി മിനുക്കിയെടുത്ത് രൂപമായാൽ ആവശ്യമായ നിറവും പോളീഷും നൽകി മിനുക്കുയെടുക്കും. വെറുതെയിരിക്കുവാൻ ഇഷ്ടമല്ലാത്തതു കൊണ്ടാണ് ചി രട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതെന്നാണ് കരീം പറയുന്നത്. മുറിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ചിരട്ട പൊടിയും കളയാറില്ല. അഴകിന് വേണ്ടി അവ യും ചേർക്കും. ഇതോടൊപ്പം സ്കൂൾ വിദ്യാർത്ഥികൾക്ക് നിർമ്മാണ രീതി പഠിപ്പിച്ച് കൊടുക്കുന്നുമുണ്ട് അബ്ദുൽ കരീം. ആശാ നിലയം സ്കൂളിലെ ഹയർ സെക്കൻഡ റി വിദ്യാർത്ഥിനിയായ മകൾ നിഷയും സഹായത്തിന് ഒപ്പമുണ്ട്.

+ There are no comments
Add yours