മുണ്ടക്കയത്തെ സർക്കാർ പ്രൈമറി സ്കൂളുകളിൽ മലയാള മീഡിയത്തോടൊപ്പം, ഇംഗ്ലീഷ് മീഡിയവും ആരംഭിക്കാനുള്ള പഞ്ചായത്തിന്റെ നിവേദനത്തിന്, പൊ തു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുവാദം നൽകി. ഈ ആവശ്യം ഉന്നയിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ മുണ്ടക്ക യം പഞ്ചായത്ത്താ പ്രസിഡണ്ട് രേഖാ ദാസ്, വൈസ് പ്രസിഡണ്ട് ഷീലമ്മ ഡൊമിനിക്, സിവി അനിൽകുമാർ, ദിലീഷ് ദിവാകരൻ, ഷിജി ഷാജി എന്നിവരാണ് മന്ത്രി ക്ക് നിവേദനം നൽകിയത്.


+ There are no comments
Add yours