പനമറ്റം ദേശീയ വായനശാലയുടെ എഴുപത്തി നാലാം വാർഷികവും ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ഗവ.ചീഫ് വിപ്പ്ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷനായി. ചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ.വി. കാർത്തികേയൻ നായർ മുഖ്യ പ്ര ഭാഷണം നടത്തി.

പ്രൊഫ.എം.കെ.രാധാകൃഷ്ണൻ സൂര്യമോൾ, എസ്.ഷാജി, എം. ആർ സരീഷ്കുമാർ, ബി. ഹരികൃഷ്ണൻ, കെ.ഷിബു, ജിഷമോൾ റ്റി ചന്ദ്രൻ എന്നിവർ സംസാരിച്ചു. വായന ശാല മുൻ സെക്രട്ടറി അക്കാട്ട് കെ.എസ്. ഭാസ്കരൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവ വിജയികളായ ദുർഗ്ഗ എസ് നായർ, മഹാല ക്ഷ്മി. ജി, അനഘ രാജ്, ആദിദേവ് സുരേഷ് എന്നിവർക്ക് കറിക്കാട്ടൂർ എം.കെ.ഭാസ്കരൻ നായരുടെ പേരിലുള്ള പുരസ്കാരം നൽകി.
വനിത വായന മത്സരത്തിലെ ജില്ലാതല വിജയി ജയശ്രീ സി.കെ ഹൈസ്കൂൾ വായന മത്സരത്തിലെ താലൂക്ക്തല വിജയി നന്ദന അനൂപ് എം.എ ജ്യോതിഷം പരീക്ഷയി ലെ റാങ്ക് ജേതാവ് മാധവ് എം ഗണകൻ എന്നിവരെ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവത്തിലെ വിജയികളെയും അനുമോദിച്ചു. വൈകിട്ട് ദേശീ യ ബാലവേദി കുട്ടികളുടെ നാടൻ പാട്ട് പനമറ്റം മഴവിൽ കലാസമിതിയുടെ കൈകൊട്ടിക്കളി ദീപ പാലനാട്, മീര റാംമോഹൻ എന്നിവരുടെ കഥകളിപ്പദ കച്ചേരി യും നടന്നു .

+ There are no comments
Add yours