പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയില്‍ സംയുക്ത തിരുനാള്‍ വെള്ളിയാഴ്ച് മുതൽ 12വരെ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ യൗസേപ്പിതാവിന്‍റെയും സംയുക്ത തിരുനാള്‍ നാളെ മുതൽ 12വരെ നടക്കും. തിരുനാളിനോടനുബന്ധിച്ച് പൊടിമറ്റം – ആനക്കല്ല് റോഡിനു സമീപം നിർമാണം പൂർ ത്തികരിച്ച പുതിയ കുരിശടിയുടെ വെഞ്ചെരിപ്പും ഇടവക ദിനാഘോഷവും നടക്കും.

നാളെ വൈകുന്നേരം 4.30ന് വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 11ന് ഉച്ചകഴിഞ്ഞ് 2.30ന് വിവിധ കൂട്ടായ്മ കളുടെ നേതൃത്വത്തില്‍ കഴുന്നുപ്രദക്ഷിണം, വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന, 6.15ന് കെകെ റോഡിലൂടെയും പൊടിമറ്റം – ആനക്കല്ല് റോഡിലൂടെയുമായി പ്രദക്ഷിണം, തുടർന്ന് പുതിയ കുരിശടിയുടെ വെഞ്ചെരിപ്പ് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിർവഹിച്ച് തിരുനാള്‍ സന്ദേശം നൽ കും.

12ന് ഉച്ചകഴിഞ്ഞ് 2.15ന് വിവിധ കൂട്ടായ്മകളുടെ കഴുന്നു പ്രദക്ഷിണം, 4.30ന് തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം, കലാസന്ധ്യ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ ന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യാതിഥിയായിരിക്കും. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, അസിസ്റ്റന്‍റ് വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാര ന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, കണ്‍വിനര്‍ സെബാസ്റ്റ്യന്‍ കൊല്ലക്കൊമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Share :

You May Also Like

More From Author

+ There are no comments

Add yours