വിവാദമായ മുട്ടയും പാലും കേസിൽ പ്രതിയെ വെറുതെ വിട്ടു കോടതി

Estimated read time 1 min read
Share :
കോരുത്തോട് C. K. M HSS സ്കൂളിലെ കായിക വിദ്യാർഥികൾക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയി രുന്ന ഫണ്ട് 2005 കാലത്ത് തട്ടി എടുത്തു എന്ന് ആരോപിച്ച കരാറുകരൻ മുണ്ടക്കയം പുതുപ്പറമ്പിൽ വീട്ടിൽ നാസർ നെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ നാസർ നെ കുറ്റകാരൻ അല്ല എന്ന് കണ്ട് കാഞ്ഞിരപ്പള്ളി ജുഡിഷ്‌ഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്ട്രേറ്റ് നസിബ് എ അബ്ദുൽ റസാഖ് വെറുതെ വിട്ടു.
കായിക വിദ്യാർഥികൾ ക്ക് മുട്ടയും പാലും വിതരണം ചെയ്യാതെ വിതരണം ചെയ്തതായി കാണിച്ച സ്കൂൾ പ്രിൻസിപ്പൽ ൻ്റെ കത്ത് വ്യാജമായി ഉണ്ടാക്കി കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാക്കി പണം തട്ടി എന്നുള്ളതായിരുന്നു പ്രോസിക്യൂഷൻ കേസ് . മൂന്ന് പ്രാവിശ്യം ആയി വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ തു ടര് അനേഷണം നടത്തി ആണ് അന്തിമ കുറ്റപത്രം നൽകിയത്. ചില ഉദ്യോഗസ്ഥർ കൂടി സംഭവത്തിൽ പങ്ക് ഉള്ളതായി ആരോപണം ഉയർന്നിരുന്നതിനാൽ ഏറെ വിവാദം ഉയർന്ന കേസ് ആയിരുന്നു. നീണ്ട 18 വർഷത്തെ വിചാരണക്ക് ഒടുവിലാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് മുഹമ്മദ് ഹാരിസ് K.S, അഡ്വക്കേറ്റ് എബിൻ കുര്യൻ എന്നിവർ ഹാജരായി.
Share :

You May Also Like

More From Author

+ There are no comments

Add yours